വായു മലിനീകരണം മോശം സ്ഥിതിയിൽ ആയതിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞും തുടരുന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഡൽഹിയും ശക്തമായ മൂടൽമഞ്ഞിന്റെ പിടിയിലാണ്.
ഡൽഹിയിൽ വായുവും മലിനീകരണം വളരെ മോശം വിഭാഗത്തിലാണ്. 370 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക. ആനന്ദ് വിഹാറിലും ഗുരുതര വിഭാഗത്തിലാണ് വായു ഗുണനിലവാര സൂചിക.
അതേസമയം, ശൈത്യ തരംഗം എത്തുന്നതോടെ ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.അടുത്ത ആഴ്ചയോടെ ശൈത്യ തരംഗം പിടിമുറുക്കും എന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
