ന്യൂഡൽഹി: നിലത്ത് ഇരിക്കുന്ന’ സാധാരണ പ്രവർത്തകർക്ക് ബിജെപി-ആർഎസ്എസ് സംഘടനാ സംവിധാനത്തിൽ വളരാനും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാനും കഴിയും. ബിജെപിയുടെയും ആർഎസ്എസിന്റെയും സംഘടനാ സംവിധാനത്തെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്.
സോണിയ, രാഹുൽ, മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്ത കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ദിഗ്‌വിജയ് സിംഗ് ഇക്കാര്യം പറഞ്ഞത്. യോഗത്തിന് പിന്നാലെ അദ്ദേഹം എൽ. കെ അദ്വാനി കസേരയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിലത്തും ഇരിക്കുന്ന ബ്ലാക്ക് ആന്റെ വൈറ്റോ ഫോട്ടോ എക്സിൽ പങ്കുവെച്ചു. ഇതാണ് സംഘടനയുടെ ശക്തി. ജയ് സീതാറാം’, ദിഗ്‌വിജയ് സിംഗ് പറഞ്ഞു.
താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരാണ് പിന്നീട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ കുടുംബാധിപത്യത്തെ വിമർശിച്ചു കൊണ്ടായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ വാക്കുകൾ.
