തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്താനുള്ള സമ്പൂർണ്ണ സിപിഎം നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ചേരുന്നത് നാളെയും മറ്റന്നാളുമായി സംസ്ഥാനകമ്മിറ്റി യോഗവും ചേരും.

സംസ്ഥാനസെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുത്ത് പാസാക്കിയ ഓരോജില്ലകളിലെയും വിശകലനറിപ്പോർട്ട് സെക്രട്ടറിയേറ്റ് യോഗത്തിൽ അവതരിപ്പിക്കും. ശബരിമല സ്വർണ്ണക്കൊള്ളയും കോൺഗ്രസിന് അനുകൂലമായ വോട്ടുകളുടെ ഏകീകരണവും എൽഡിഎഫിന് തിരിച്ചടിയായെന്നാണ് പ്രാഥമികവിലയിരുത്തൽ ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചതടക്കം ജനോപകാരപ്രദമായ പദ്ധതികൾ ഗുണംചെയ്‌തില്ലെന്നും ജില്ലാ കമ്മിറ്റികളിൽ അഭിപ്രായം ഉയർന്നിരുന്നു ഇത് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്യും തിരുത്തൽനടപടികൾ ഏത് രീതിയിൽ വേണമെന്നത് സംബന്ധിച്ചും നേതൃ്യയോഗങ്ങളിൽ അന്തിമതീരുമാനമുണ്ടാകും