തിരുവനന്തപുരം മേയർപദവി ലഭിക്കാത്തതിൽ അതൃപ്‌തി പ്രകടമാക്കി മുൻ ഡിജിപിയും ബിജെപിനേതാവുമായ ആർ ശ്രീലേഖ, താൻ അപമാനിതയായെന്ന വികാരം ശ്രീലേഖ നേതാക്കളോട് പങ്കുവെച്ചുവെന്നാണ് വിവരം. ശ്രീലേഖയെ അനുനയിപ്പിക്കാൻ പലശ്രമങ്ങളും നേതാക്കൾ നടത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. സമവായശ്രമം തുടരുകയാണ്.
ശാസ്തമംഗലത്ത് മത്സരത്തിന് ഇറക്കുമ്പോൾതന്നെ സംസ്ഥാനഭാരവാഹികളിൽ ചിലർ ഭരണത്തിലെത്തിയാൽ മേയർപദവി ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തെന്നാണ് വിവരം അധികാരം പിടിച്ചശേഷം സംസ്ഥാനനേതൃത്വം ശ്രീലേഖയെ ഉറപ്പിച്ചിരുന്നു സംസ്ഥാന നേതൃനിരയിലുള്ള ചിലനേതാക്കൾക്ക് വിവി രാജേഷിനോടുള്ള എതിർപ്പും (ശ്രീലേഖയെ പിന്തുണക്കാനുള്ള മറ്റൊരുകാരണമായിരുന്നു എന്നാൽ, മുൻ അദ്ധ്യക്ഷന്മാരടക്കമുള്ള നേതാക്കളോട് ചർച്ചചെയ്യാതെ ശ്രീലേഖയെ തീരുമാനിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ കേന്ദ്രനേതാക്കളെ വിളിച്ച് കടുത്തആശങ്ക അറിയിച്ചതും പിന്നാലെ ആർഎസ്എസ് ഇടപെടലും പദവി രാജേഷിലേക്കെത്തിക്കുകയായിരുന്നു. പുതിയ മേയർക്ക് സാമൂഹ്യമാധ്യമങ്ങളിൽ ആശംസ പോസ്റ്റ് പോലും ശ്രീലേഖ പങ്കുവെച്ചിട്ടില്ല. മേയർ വി വി രാജേഷും ഡെപ്യൂട്ടിമേയർ ആശാനാഥും ശ്രീലേഖയെ വീട്ടിലെത്തി സന്ദർശിച്ചു പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നായിരുന്നു വി വി രാജേഷിൻ്റെ വിശദീകരണം.
