ഹൂസ്റ്റൺ: അമേരിക്കയിൽ ഇന്ത്യൻ വംശജനായ 22 വയസ്സുകാരനായ യുവാവ് അറസ്റ്റിൽ. അമേരിക്കയിലെ ടെക്സാസിൽ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും വീടിന് തീയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ആണ് മനോഹ് സായ് ലെല്ല പിടിയിലായത്. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ (ഡാളസ്) സീനിയർ വിദ്യാർഥിയായ മനോഹ് സായ് ലെല്ലയെ ഫ്രിസ്കോ പോലീസാണ് പിടികൂടിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മയുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ച് ബന്ധുക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാൾ സ്വന്തം വീടിന് തീയിടാൻ ശ്രമിച്ചിരുന്നതായും പരാതിയിൽ പറയുന്നു.