ദ്യലഹരിയില്‍ വാഹനമോടിച്ച് സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു നിയന്ത്രണം വിട്ട് കാല്‍നടയാത്രികനെ ഇടിച്ച് പരിക്കേല്‍പ്പിച്ചു. വിഷയത്തെ ചോദ്യം ചെയ്ത നാട്ടുകാരെയും ഇടപെടാനെത്തിയ പോലീസിനെയും താരം ആക്രമിച്ചതായാണ് പരാതി. ഒടുവില്‍ ബലംപ്രയോഗിച്ചാണ് പോലീസ് സിദ്ധാര്‍ത്ഥിനെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി എംസി റോഡില്‍, നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സംഭവം.കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാര്‍ത്ഥ് ഓടിച്ച കാര്‍ ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് സിദ്ധാര്‍ത്ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. നാട്ടുകാരെ അസഭ്യം പറയുകയും നടുറോഡില്‍ കിടന്ന് ബഹളം വെക്കുകയും ചെയ്യുന്ന സിദ്ധാര്‍ത്ഥിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. താരത്തിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ സീരിയൽ നടനാണ് സിദ്ധാർത്ഥ് പ്രഭു. ഹാസ്യവും കുടുംബജീവിതവും ആധാരമാക്കിയ ജനപ്രിയ സിറ്റ്കോമുകളായ ‘തട്ടീം മുട്ടീം’ , ‘ഉപ്പും മുളകും’ എന്നീ സീരിയലുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ‘തട്ടീം മുട്ടീം’ സീരിയലിൽ ശക്തമായ കഥാപാത്രാവതരണത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിദ്ധാർത്ഥ് പ്രഭു, പിന്നീട് ‘ഉപ്പും മുളകും’ പോലുള്ള കുടുംബപ്രേക്ഷകർ ഏറ്റെടുത്ത പരിപാടികളിലും അഭിനയിച്ചു. സാധാരണക്കാരന്റെ ജീവിതം പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാണ് കൂടുതലും അദ്ദേഹം അവതരിപ്പിച്ചത്, ഇതാണ് ടെലിവിഷൻ പ്രേക്ഷകരിൽ അദ്ദേഹത്തിന് സ്വീകാര്യത നേടിക്കൊടുത്തത്.