ഇനി ആരും റഷ്യയെ ഒരു ചെറുവിരല് കൊണ്ട് പോലും തൊടില്ല, ശത്രുക്കളുടെ ഉറക്കം കെടുത്താൻ റഷ്യയുടെ പുതിയ നീക്കം,ആധുനിക വ്യോമപ്രതിരോധ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ യുദ്ധവിമാനമെന്ന് ലോകം വിശേഷിപ്പിക്കുന്ന Su-57, കൂടുതൽ മാരകമായ രൂപത്തിലേക്ക് പരിണമിക്കുകയാണ്! ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന ഈ അഞ്ചാം തലമുറ സ്റ്റെൽത്ത് പോരാളിയുടെ കരുത്ത് ഇരട്ടിയാക്കാൻ പോകുന്ന പുതിയ പരീക്ഷണങ്ങൾ ആരംഭിച്ചു, ലോകം വീണ്ടും റഷ്യൻ സാങ്കേതികതയുടെ മുന്നിൽ അമ്പരന്നുനിൽക്കുകയാണ്.
ആകാശത്തെ റഡാർ കണ്ണുകൾക്ക് പോലും കണ്ടെത്താനാകാത്ത വിധം അദൃശ്യനായി വന്ന്, മിന്നൽ വേഗത്തിൽ ശത്രുപാളയത്തെ ചുട്ടുചാമ്പലാക്കാൻ ശേഷിയുള്ള Su-57-ൻ്റെ ഈ പരിണാമം ആഗോള സൈനിക ശക്തികളുടെ സമവാക്യങ്ങൾ തന്നെ തകിടം മറിക്കാൻ പോന്നതാണ്.കേവലം ഒരു പരീക്ഷണമെന്നതിലുപരി, റഷ്യയുടെ വ്യോമപ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു പുതിയ അധ്യായത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. വിമാനത്തിൻ്റെ പ്രവർത്തനക്ഷമതയും വേഗതയും ഇരട്ടിപ്പിക്കുന്ന പുതിയ എഞ്ചിൻ്റെ ഫ്ലൈറ്റ് ടെസ്റ്റ് ആരംഭിച്ചതായി റഷ്യൻ സ്റ്റേറ്റ് കോർപ്പറേഷനായ റോസ്റ്റെക്കുകൾ അറിയിച്ചു
യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനിലെയും യുണൈറ്റഡ് എഞ്ചിൻ കോർപ്പറേഷനിലെയും പ്രതിഭകളായ സ്പെഷ്യലിസ്റ്റുകൾ സംയുക്തമായി രൂപപ്പെടുത്തിയ ഈ എഞ്ചിൻ, റഷ്യയുടെ വ്യോമപ്രതിരോധം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതിക മുന്നേറ്റമായാണ് കരുതപ്പെടുന്നത്.റഷ്യയുടെ ആകാശ മേധാവിത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ പരീക്ഷണം വെറുമൊരു സാങ്കേതിക മാറ്റമല്ല, മറിച്ച് ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ച് മിന്നൽ വേഗത്തിൽ ആക്രമണം നടത്താനുള്ള Su-57-ൻ്റെ ശേഷിയെ പുതിയ തലത്തിലേക്ക് ഉയർത്തുന്ന നീക്കമാണ്.
