സിറിയയിൽ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നിന്നുള്ള സിറിയയിൽ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നിന്നുള്ള റിപ്പോർട്ടിം​ഗ് അനുഭവം പങ്കുവെച്ച് മലയാളി മാദ്ധ്യമ പ്രവർത്തക. യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്ര മാദ്ധ്യമ പ്രവർത്തക. അഞ്ജന ശങ്കർ ജയിൽ സന്ദർശനത്തിന്റെ നടക്കുന്ന ഓർമ്മകൾ പങ്കുവെച്ചത്.

അഞ്ജന ശങ്കറിന്റെ കുറിപ്പ്

ആറു വർഷം മുമ്പ് ഈ ദിവസം സിറിയയുടെ വടക്കുകിഴക്കൻ ഭാഗത്ത്, കുർദിഷ് നിയന്ത്രണത്തിലുള്ള ഒരു ജയിലിൽ നിന്നാണ് ഞാൻ റിപ്പോർട്ട്‌ ചെയ്തത് . ഇവിടെ ആയിരക്കണക്കിന് ISIS ഭീകരന്മാരെ പാർപ്പിച്ചിരിക്കുന്ന. 2019 മുതൽ ഇവർ ഇതേ ജയിലുകളിലാണ്. ISIS ഇൽ ചേരാൻ വേണ്ടി ലോകത്തിന്റെ പല ഭാഗത്തുനിന്നും വന്ന ആളുകൾ ഉണ്ട് ഇവിടെ.

ഒരു ചെറിയ മുറിക്കുള്ളിൽ തന്നെ നൂറുകണക്കിന് ആളുകൾ. ചാള അടുക്കി വെച്ചിരിക്കുന്ന പോലെ. വായുസഞ്ചാരമില്ല. ഭക്ഷണം തള്ളി വെയ്‌ക്കാൻ ഒരു ചെറിയ പാളി മാത്രം. വർഷങ്ങളായി ഇവർ ഇങ്ങനെയാണ് കഴിയുന്നത്. താഴെ ഒരു ഹാളിൽ അസുഖക്കാരായ തീവ്രവാദികളെ പാർപ്പിച്ചിട്ടുണ്ട്. കയ്യും കാലും മുറിഞ്ഞു പോയവരും ഒക്കെ ഉണ്ട് ആ കൂട്ടത്തിൽ. ആർക്കും eye contact കൊടുക്കാതെ പെട്ടന്നു നടന്നു വീഡിയോ എടുക്കാൻ അനുവാദം കിട്ടി. ഞാൻ അകത്തും പുറത്തു തോക്ക്ധാരികളായ അഞ്ചോ ആറോ പട്ടാളക്കാർ എന്തിനും തയ്യാറായി.

അവർ എല്ലാവരും മുഖം മറച്ചാണ് അവിടെ നിൽക്കുന്നത്. എന്റെ കൈയ്യിൽ ഒരു സ്കാർഫ് പോലും ഇല്ലാത്തതിനാൽ മുഖം മറക്കാൻ പറ്റിയില്ല. ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു. ശ്വാസം അടക്കി ആണ് ഞാൻ നടന്നത്. പലതവണ ഇവർ ജയിൽ പൊളിച്ച് പുറത്തുകടക്കാൻ ശ്രമിച്ചിട്ടുണ്ട്. ISIS പൂർണ്ണമായി ഇല്ലാതായിട്ടില്ല. ഇപ്പോളും പുറത്തുള്ള ISIS sleeper cells ഈ ജയിലുകൾ തകർത്തു തടവുകാരെ മോചിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. വീണ്ടും പോരാടാൻ കൂടുതൽ ആളുകൾ ലഭിക്കുമല്ലോ.വിദേശ രാജ്യങ്ങളൊന്നും തന്നെ സ്വന്തം സിറ്റിസൺസ് ആയവരെ തിരിച്ചു എടുക്കാൻ തയ്യാറല്ല. അതുകൊണ്ടു ഈ തീവ്രവാദികൾ കുർദിഷ് സേനയുടെ ഉത്തരവാദിത്വമായി തുടരുന്നു. എന്നാൽ കുറദിസ് സേനയ്‌ക്ക് ഈ ജയിലുകൾ കാവൽ നിൽക്കാൻ പണവും ആളുകളും പോരാ എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ സിറിയയിലെ സ്ഥിതിഗതികൾ മാറുകയാണ്. സിറിയൻ നാഷണൽ ആർമി ഈ ജയിലുകളുടെ അധികാരം ഏറ്റെടുക്കുമോ എന്ന ചർച്ചകളും നടക്കുന്നുണ്ട്.