ഡല്‍ഹി മെട്രോയിലാണ് സംഭവം നടക്കുന്നത്. തിരക്കേറിയ മെട്രോ കോച്ചിനുള്ളില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും സഹയാത്രികര്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോ.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും തെരുവിലും സ്‌കൂളിലും ഏറ്റുമുട്ടുന്ന വീഡിയോ നാം ധാരാളം കാണാറുണ്ട്. പഠിക്കുന്ന സമയത്ത് കുട്ടികള്‍ തമ്മിലുണ്ടാകുന്ന വാക്കുതര്‍ക്കങ്ങള്‍ സ്വാഭാവികം. കൃത്യമായ ഇടപെടലിലൂടെ കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കാറുമുണ്ട്. എന്നാല്‍ രണ്ട് യുവതികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതെ വലയുന്ന കുറച്ച് മനുഷ്യന്മാരാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഡല്‍ഹി മെട്രോയിലാണ് സംഭവം നടക്കുന്നത്. തിരക്കേറിയ മെട്രോ കോച്ചിനുള്ളില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും സഹയാത്രികര്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോ. പരസ്പരം മുടി പിടിച്ചുവലിച്ചാണ് ഇരുവരും അടിയുണ്ടാക്കുന്നത്.
ഡല്‍ഹി മെട്രോയ്ക്കുള്ളില്‍ രണ്ട് പെണ്‍കുട്ടികള്‍ തമ്മില്‍ ഉന്തും തള്ളും എന്ന അടിക്കുറിപ്പോടെ കലേഷ് എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ പങ്കിട്ടത്. ട്രെയിനിലെ തിരക്കാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന. എന്നാല്‍ എന്താണ് യഥാര്‍ഥ കാരണമെന്ന് വ്യക്തമല്ല.
വീഡിയോ അപ്ലോഡ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ 38,000 ത്തിലധികം ആളുകളാണ് അത് കണ്ടത്. നിരവധിയാളുകള്‍ വീഡിയോക്ക് താഴെ പ്രതികരണം രേഖപ്പെടുത്തുന്നു. ഡല്‍ഹി മെട്രോ പൊതുഗതാഗത മാര്‍ഗമല്ല, മറിച്ച് റിയാലിറ്റി ഷോയാണെന്നാണ് ആളുകള്‍ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്നത്.
