പാലക്കാട്: എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച് പങ്കാളി. പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനാണ് ഗർഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. യുവതിക്ക് കാലിനും കൈക്കും ഗുരുതരമായി പൊള്ളലേറ്റു.
കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. വാക്കുതർക്കത്തെ തുടർന്നുള്ള പ്രകോപനത്തിലാണ് ആക്രമണം. കോടഞ്ചേരി ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു.
ഷാഹിദ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ പേരിൽ നിരവധി മയക്കുമരുന്ന് കേസുകളുണ്ട്. ഇതിനുമുൻപും ഷാഹിദ് പങ്കാളിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഷാഹിദിനെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
