ബരിമല സ്വർണ്ണക്കൊള്ളയിൽ ആദ്യഘട്ടനടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനാണ് ഇഡിയുടെ തീരുമാനം കേസിൻ്റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ്ഐടിയിൽ നിന്ന് ഇഡിക്ക് ലഭിച്ചു ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ എസ് ഐ ടിക്ക് അലംഭാവമെന്നും ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയിക്കുന്നതായും സിംഗിൾബെഞ്ച് വിമർശിച്ചു വിജയകുമാറിനെയും ശങ്കർദാസിനെയും എന്തുകൊണ്ട് പ്രതിചേർക്കുന്നില്ല എന്നും കോടതി ചോദിച്ചു എൻ വാസുവിൻറെയും മുരാരി ബാബുവിൻറെയും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് എസ്ഐടിക്കെതിരെയുള്ള പരാമർശങ്ങൾ ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അത് നശിപ്പിക്കാൻ കൂട് നിൽക്കുന്നു. സ്വർണം പൂശിയ അമൂല്യവസ്‌തുക്കൾ ചെമ്പ് പാളികളെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വർണം തട്ടിയെടുക്കാനുള്ള ശ്രമമാണ് അപൂർവങ്ങളിൽ അപൂർവകുറ്റകൃത്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ജാമ്യാപേക്ഷ തള്ളിയത് ബോർഡ് അംഗങ്ങൾ ഉൾപ്പടെയുള്ള ഉന്നതരുടെ പങ്കില്ലാതെ ഇത്രയും വലിയ സ്വർണക്കൊള്ള നടക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അഴിമതി സമൂഹത്തെ ബാധിക്കുന്ന കാൻസർ ആണെന്നും ഇത്തരം കേസുകളിൽ വിട്ടുവീഴ്‌ചയില്ലാത്ത നടപടി സ്വീകരിമെന്നും മുന്നറിയിപ്പ് നൽകി