ണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള്ള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു. 27ന് രാവിലെ 10 10നും 11 30നും ഇടയിലാണ് മണ്ഡലപൂജ

വിവിധക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 20ന് ഉച്ചയ്ക്ക് രഥഘോഷയാത്ര പമ്പയിലെത്തിച്ചേരും ഇവിടെനിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്കഅങ്കി ആഘോഷപൂർവം ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തിവഴി സന്നിധാനത്ത് എത്തിക്കും വൈകിട്ട് 6.30ന് അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയാണ് ദീപാരാധന 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും രാവിലെ 10.10നും 11.30നും ഇടയിലാണ് മണ്ഡലപൂജ അന്നേദിവസം രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാലതീർത്ഥാടനത്തിന് പരിസമാപ്തി കുറിക്കും മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും ശബരിമലനട തുറക്കും മണ്ഡലകാലം അവസാനിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ ദർശനത്തിനായി സന്നിധാനത്ത് തിരക്കേറി ഇന്നലെ 90,000ന് മുകളിൽ തീർത്ഥാടകരാണ് ദർശനം നടത്തിയത് (ക്രിസ്മസ് അവധി തുടങ്ങിയതോടെ തിരക്ക് ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ