ബീഹാറിൽ നിതീഷ്‌കുമാറിൻ്റെ നേത്യത്വത്തിലുള്ള എൻഡിഎ സർക്കാരിനെ പുകഴ്ത്തി ശശിതരൂർ എംപി അടിസ്ഥാനസൗകര്യ വികസനമേഖലയിൽ വലിയ പുരോഗതിയാണ് ബിഹാറിലുണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് സർക്കാരിനെതിരെ കോൺഗ്രസ് സമരം ശക്തമാക്കുന്നതിനിടെയാണ് തരൂരിന്റെ പരാമർശം.

ബീഹാറിൽ അടിസ്ഥാനസൗകര്യവികസനമേഖല മുമ്പത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ശശിതരൂർ പറഞ്ഞു. രാത്രി വൈകിയും ജനങ്ങൾ ഇപ്പോൾ തെരുവിലുണ്ട്. മുമ്പത്തെ പ്രശ്‌നങ്ങൾ ഇപ്പോഴില്ല. വൈദ്യുതി, ജലം എന്നിവ എല്ലായിടത്തുമുണ്ടെന്നും തരൂർ പറഞ്ഞു. നിതീഷ് കുമാറിൻ്റെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തരുതെന്നായിരുന്നു തരൂരിൻ്റെ മറുപടി

ബിഹാറിലെ വികസനം കാണുന്നതിൽ സന്തോഷമുണ്ട്. തീർച്ചയായും അവിടത്തെ ജനങ്ങൾക്കാണ് ഇതിൻ്റെ ക്രെഡിറ്റ് നൽകേണ്ടതെന്നും തരൂർ പറഞ്ഞു.

നേരത്തെ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെ പി വിജയത്തിൽ അഭിനന്ദനവുമായി ശശി തരൂർ രംഗത്തെത്തിയത് വിവാദമായിരുന്നു. കേരളത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിക്കുകയാണ് സംസ്ഥാന നിയമസഭതെരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ സൂചന നൽകുന്നതാണ് കോൺഗ്രസിന്റെ വിജയം. ഭരണവിരുദ്ധവികാരമുണ്ടെന്നതിൻ്റെ സൂചനയാണ് 2020മായി താരതമ്യം ചെയ്യുമ്പോഴുള്ള യു.ഡി.എഫിന്റെ മികച്ച വിജയമെന്ന് ശശി തരൂർ പറഞ്ഞു.