ടിയെ ആക്രമിച്ചകേസിൽ ഡയറക്ടർജനറൽ ഓഫ് പ്രോസിക്യൂഷനും സ്പെഷ്യൽ പ്രോസിക്യൂട്ടറും നൽകിയ ശുപാർശ സാങ്കേതികമായി സർക്കാർ അംഗീകരിച്ചു. ഇതിൽ നേരത്തെതന്നെ അപ്പീൽപോകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഏകദേശം 1800 ഓളം പേജുകൾ വരുന്ന വിധിപ്പകർപ്പാണ് കോടതി പുറത്തിറക്കിയത്. ഇത് പൂർണമായും വായിച്ചുപഠിച്ചതിന് ശേഷമാണ് അപ്പീൽനൽകാനുള്ള തീരുമാനത്തിലേയ്ക്ക് കടന്നത്. പ്രധാനപ്പെട്ട ഡിജിറ്റൽതെളിവുകൾ പരിഗണിക്കാതെ നിസാരമായി തള്ളിക്കളയുകയായിരുന്നുവെന്ന വാദമാണ് പ്രോസിക്യൂഷൻ പ്രധാനമായും ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പൾസർസുനി ദിലീപിൻ്റെ വീട്ടിലെത്തിച്ചുവെന്നതായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അത് തെളിയിക്കുന്ന ഡിജിറ്റൽരേഖകളും ഉണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ വാദം ദിലീപിൻ്റെ സഹോദരൻ അനൂപിൻ്റെ ഫോണിൽനിന്ന് ഈ ദൃശ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പടെയുള്ള തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇത് വിചാരണക്കോടതി വേണ്ടവിധത്തിൽ പരിഗണിച്ചിട്ടില്ലെന്ന കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്