ഗാസ വെടിനിർത്തൽ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട് ഖലീൽ അൽഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം തുർക്കി ഇൻ്റലിജൻസ് മേധാവിയുമായി വിശദമായ ചർച്ച നടത്തി. വെടിനിർത്തലുമായി ബന്ധപ്പെട്ട് തങ്ങളുടെനിലപാടുകൾ ഹമാസ് സംഘം മധ്യസ്ഥരാജ്യമായ തുർക്കിക്ക് കൈമാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിൽ സുരക്ഷാമേധാവികളുടെ പ്രത്യേകയോഗം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിളിച്ചുചേർത്തു. ഹമാസിൻ്റെ നിരായുധീകരണം ഉടൻ നടപ്പാക്കണം എന്നതുൾപ്പടെയുള്ള നിർദേശങ്ങളാണ് യോഗം ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ട് ഗാസ വെടിനിർത്തൽ രണ്ടാംഘട്ടപർച്ചക്ക് മുന്നോടിയായി യൂഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് അമേരിക്കയിലെ മിയാമിയിൽ മധ്യസ്ഥ രാജ്യങ്ങളുമായി പ്രാരംഭ ചർച്ച നടത്തി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽതാനി, തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ, ഈജിപ്ത‌് വിദേശകാര്യ മന്ത്രി ബദർ അബ്ദുല്ലത്തി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു അടുത്തദിവസം വീണ്ടും ചർച്ച നടത്തുമെന്ന് യൂഎസ് നേത്യത്വം അറിയിച്ചു. രണ്ടാംഘട്ട ചർച്ചകൾക്കിടയിലും ഗാസയ്ക്ക് നേരെ ഇസ്രാദയൽ ആക്രമണം തുടർന്നു. കിഴക്കൻ ഗാസ സിറ്റിയിലെ തൂഫയിൽ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ആറ് പലസ്‌തീൻകാർ കൊല്ലപ്പെട്ടു. വെടിനിർത്തൽ വേളയിലും ഗാസയിൽ പട്ടിണി പിടിമുറുക്കുന്നതായി യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി ഗാസയിലെ ജനങ്ങൾക്ക് മതിയായ ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കാൻ അടിയന്തരനടപടി വേണമെന്ന് യൂഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു മരുന്നും ഉപകരണങ്ങളും ഇല്ലാത്തതുമൂലം ഗാസയിലെ ആശുപത്രികൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി ഡോക്‌ടേഴ്സസ് വിത്തൗട്ട് ബോർഡേഴ്‌സ് കൂട്ടായ്‌മയും അറിയിച്ചു.
BREAKING NEWS, GLOBAL NEWS, LATEST NEWS, TOP NEWS, VIRAL NEWS, WAR, WORLD NEWS
ഗാസ വെടിനിർത്തൽ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട് ഹമാസ് നേതൃത്വവുമായി മധ്യസ്ഥ രാജ്യങ്ങൾ ആശയവിനിമയം തുടങ്ങി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുഭക്ഷാമേധാവികളുടെ അടിയന്തരയോഗം വിളിച്ചു
