റെയിൽ വേയും പുതിയ ഉത്തരവ് പ്രകാരം, ഓർഡിനറി ക്ലാസുകളിൽ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് ഒരുപൈസ വീതം അധികം നൽകണം മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളുടെ നോൺ-എസി, എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസയാണ് വർദ്ധിപ്പിച്ചത്, അതേസമയം, 215 കിലോമീറ്ററിൽ താഴെ യാത്രചെയ്യുന്നവർക്ക് നിരക്ക് വർദ്ധന ബാധകമാകില്ല സബർബൻ ട്രെയിനുകളെയും മന്തി സീസൺ ടിക്കറ്റുകളെയും വർദ്ധനവിൽനിന്ന് ഒഴിവാക്കിയത് സാധാരണക്കാരായ സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകും റെയിൽവേയുടെ പ്രവർത്തന ചെലവുകളിലുണ്ടായ വൻവർദ്ധനവാണ് നിരക്ക് പരിഷ്‌കരണത്തിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് നിലവിൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രം 1,15,000 കോടി രൂപ റെയിൽവേ ചെലവിടുന്നുണ്ട് പെൻഷൻ ചെലവ് 80,000 കോടി രൂപയായും ഉയർന്നു 2024-25 സാമ്പത്തികവർഷത്തിൽ റെയിൽവേയുടെ ആകെ പ്രവർത്തനച്ചെലവ് 2,63,000 കോടി രൂപയായാണ് വർദ്ധിച്ചത്. ഈ അധിക ബാധ്യത മറികടക്കുന്നതിനായി പരക്ക് നീക്കം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾ വരുത്തുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
BREAKING NEWS, KERALA NEWS, LATEST NEWS, NATIONAL, RAILWAY, TOP NEWS, TRAVEL NEWS, VIRAL NEWS
ഇന്ത്യൻ റെയിൽവേ യാത്രാനിരക്കുകളിൽ വരുത്തിയ പുതിയ പരിഷ്കാരങ്ങൾ ഡിസംബർ 26മുതൽ പ്രാബല്യത്തിൽ വരും.
