ഇംഗ്ലീഷ് പ്രീമിയർലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർസിറ്റിക്കും ലിവർപൂളിനും ആഴ്‌സണലിനും ജയം ലീഗിൽ 17മത്സരങ്ങളിൽനിന്ന് 39പോയിന്റുമായി ആഴ്‌സനൽ ഒന്നാംസ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളിൽനിന്ന് 37പോയിൻ്റൂമായി സിറ്റിയാണ് രണ്ടാമത്
ഗോൾമെഷീൻ ഏർലിംഗ് ഹാളണ്ട് ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ പോയിന്റ് പട്ടികയിൽ പിന്നിലുള്ള വെസ്റ്റ്ഹാം യൂണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് മുൻചാമ്പ്യന്മാർ നിലംപരിശാക്കിയത്
മത്സരത്തിന്റെ അഞ്ച്, 19 മിനിറ്റുകളിലായിരുന്നു നോർവീജിയൻ താരത്തിൻ്റെ ഗോളുകൾ
ടിയാനി റൈൻഡേഴ്‌സിൻറെ വകയായിരുന്നു ടീമിൻറെ മൂന്നാം ഗോൾ ഗോളിന് വഴിയൊരുക്കിയത് ഹാളണ്ടും വ്യത്യസ്‌ത ചാമ്പ്യൻഷിപ്പുകളിലായി സിറ്റിയുടെ തുടർച്ചയായ ഏഴാംജയമാണിത് എവർട്ടണെ അവരുടെ തട്ടകത്തിൽ ഒറ്റെ ഗോളിന് തകർത്ത് ആഴ്‌സണൽ ഒന്നാംസ്ഥാനത്ത് തുടരുന്നു. 27ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ വിക്ടർ വ്യോക്കെ സാണ് വിജയഗോൾ നേടിയത് ഡെക്ലാൻ റൈസ് എടുത്ത കോർണർ പന്ത് എവർട്ടൺ പ്രതിരോധതാരം ജേക്ക് ബ്രെിയാൻ്റെ കയ്യിൽ തട്ടിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത് കിക്കെടുത്ത ഭാക്കെറസ് പന്ത് അനായാസം വലയിലാക്കി
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ലിവർപൂൾ വീഴ്ത്തിയത് രണ്ടാം പകുതിയിൽ സീസണിലെ പുതിയ സൈനിങ്ങുകളായ അലക്സാണ്ടർ ഐസക്, ഹ്യൂഗോ എകിടികെ എന്നിവരാണ് ചെമ്പടക്കായി വലകുലുക്കിയത് ഭാആം മിനിറ്റിൽ ബ്രസീൽതാരം റിച്ചാർലിസണാണ് ടോട്ടൻഹാമിനായി ആശ്വാസഗോൾ കണ്ടെത്തിയത്.
