നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ മോഹൻലാൽ ശ്രീനിവാസൻ സുഹൃത്തിൽ ഉപരിയുള്ള ആളായിരുന്നു എനിക്ക്.

ഞാനുമായി ഒരുപാട് വ്യക്തിബന്ധം ഉള്ള ആളായിരുന്നു. ഞാനും ശ്രീനിവാസനും പ്രിയദർശനും സത്യൻ അന്തിക്കാടും കേരളത്തിനായി ഒരുപാട് സിനിമകൾ സംഭാവന നൽകി. തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത്തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്.

ചിരിക്കാനും ചിന്തിപ്പിക്കാനും തിരക്കഥകൾ ഹാസ്യരൂപേണ അദ്ദേഹം കൈകാര്യം ചെയ്തു. എന്റെ സിനിമ ജീവിതത്തിൽ ഒരുപാട് സംഭാവന നൽകി. വിവരം അറിഞ്ഞപ്പോൾ സങ്കടമായി. കൂടുതൽ പറയാൻ വാക്കുകളില്ല. ഈ അടുത്ത കാലത്തും ആശുപത്രിയിൽ പോയി കണ്ടിരുന്നു. അദ്ദേഹത്തിന്റെ മക്കളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നു. മലയാള സിനിമയ്ക്ക് ഇത് വലിയ നഷ്ടമെന്നും മോഹൻലാൽ പ്രതികരിച്ചു.