പിണറായിയില്‍ പൊട്ടിയത് എന്താണെന്നറിയാതെയാണ് മാദ്ധ്യമപ്രവര്‍ത്തകരുടെ വാര്‍ത്തയെഴുത്തെന്ന് സിപിഎം നേതാവ് ഇ.പി.ജയരാന്‍. ക്രിസ്മസ് പുതുവല്‍സര ആഘോഷത്തിനുണ്ടാക്കിയ ഓലപ്പടക്കമാണ് പിണറായിയില്‍ പൊട്ടിയതെന്ന് ജയരാജന്‍ വ്യക്തമാക്കി. സിപിഎം നേതാക്കള്‍ അവിടെപ്പോയി ഇക്കാര്യം കണ്ട് ബോദ്ധ്യപ്പെട്ടതായും ജയരാജന്‍ ചൂണ്ടിക്കാട്ടി. സ്‌ഫോടനത്തെതുടര്‍ന്ന് സിപിഎം പ്രവര്‍ത്തകന്‍ വിബിന്‍രാജിന്റെ കൈപ്പത്തി തകര്‍ന്നിരുന്നു. പഞ്ചായത്ത് തെരഞെടുപ്പിലെ പരാജയത്തിനുശേഷം സിപിഎമ്മിന്റെ പടക്കനിര്‍മമാണം വ്യാപകമായിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം