തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ഇടവക്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി ആർ സിനി (50) ആണ് മരിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗണ്‍സിലർ ആയിരുന്നു സിനി.

എന്നാൽ ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 26 വോട്ടിന് സിനി പരാജയപ്പെട്ടിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍ വെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.