കേരളത്തെ ആകെ ഞെട്ടിച്ച ഒരു കൊലപാതകം ആയിരുന്നു ഉത്രാ കൊലപാതകം. ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കൊലപ്പെടുത്തി കൊല്ലുകയായിരുന്നു. ഇപ്പോഴിതാ ഇതേ മോഡൽ ഒരു കൊലപാതകത്തിന്റെ കഥയാണ് മുംബൈയിൽ നിന്നും വരുന്നത്. മുംബൈയിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി ഭർത്താവ്. സംഭാവത്തിൽ ഭർത്താവും പാമ്പാട്ടിയും രണ്ട് സുഹൃത്തുക്കളും പിടിയിലായി. മുംബൈയിലെ ബദലാപൂരിലാണ് സംഭവം.

കോൺഗ്രസ് പ്രവർത്തകയായിരുന്ന നീരജ ആണ് കൊല്ലപ്പെട്ടത്. 37 വയസ്സായിരുന്നു. സംഭവത്തിൽ രൂപേഷ് അംമ്പേദ്കർ ആണ് അറസ്റ്റിലായത്. മൂന്നുവർഷം മുമ്പാണ് കൊലപാതകം നടന്നത്. അപകടമരണം എന്നാണ് ആദ്യം പോലീസ് കരുതിയിരുന്നത്. എന്നാൽ മറ്റൊരു കൊലപാതക കേസിൽ പിടിയിലായ പ്രതി നൽകിയ സൂചനയിൽ എന്നാണ് നീരാജയുടെ മരണം സ്വാഭാവികം അല്ലെന്നും ഭർത്താവ് ആസൂത്രണം ചെയ്ത് നടത്തിയ ഒരു കൊലപാതകം ആണെന്നും തെളിഞ്ഞത്.

കേരളത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു ഉത്രയുടെ കൊലപാതകം. പാമ്പിനെ കൊണ്ട് ഭാര്യയെ ഭർത്താവ് കടിപ്പിച്ചു കൊല്ലുന്ന സംസ്ഥാനത്തെ ആദ്യ സംഭവം. എന്നാൽ രാജ്യത്തെ നാലാമത്തെ കേസ് ആയിരുന്നു ഉത്ര കേസ്. അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയാണ് കൊല്ലപ്പെട്ടിരുന്നത്. 25 വയസ്സായിരുന്നു. കഴിഞ്ഞ വർഷം മേയ് 6നു രാത്രി മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് എസ്.കുമാർ ആണ് പ്രതി. മാപ്പുസാക്ഷിയായ പാമ്പുപിടിത്തക്കാരൻ ചാത്തന്നൂർ ചാവരുകാവ് സ്വദേശി സുരേഷിനെ മറ്റു കേസുകളില്ലെങ്കിൽ വിട്ടയയ്ക്കാനും കോടതി ഉത്തരവിട്ടു.