പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വോട്ട് രേഖപ്പെടുത്തി. കേസരി വാർഡിലെ ഒന്നാം പോളിങ് സ്റ്റേഷനിലേക്കാണ് പ്രതിപക്ഷ നേതാവ് എത്തിയത്. യുഡിഎഫ് ഐതിഹാസികമായി തിരിച്ചുവരുമെന്ന് സതീശൻ പറഞ്ഞു.
ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. സർക്കാരിനെതിരെ ജനവികാരമുണ്ടെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ശബരിമലക്കുള്ളിലും ജനങ്ങൾക്ക് അമ്പരപ്പുണ്ട്. സിപിഎം നേതാക്കളാണ് പ്രതികൾ. ഉന്നത നേതാക്കളിലേക്ക് അന്വേഷണം പോകണമായിരുന്നു. എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിന്റെയും പാറ്റേൺ വ്യത്യാസം ഉണ്ട്. പക്ഷേ ഇവിടെ സൂചനയുണ്ടകും”- അദ്ദേഹം പറഞ്ഞു.
കൊച്ചി കോർപ്പറേഷൻ യുഡിഎഫ് ജയിക്കും. കേരളത്തിലെ ഭൂരിപക്ഷം ജില്ലാ പഞ്ചായത്തുകളും ജയിക്കും. ജയിക്കാത്ത മുനിസിപ്പാലിറ്റികൾ വരെ ജയിക്കും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കോൺഗ്രസിനെ ബാധിക്കില്ല. പ്രതിരോധത്തിലായത് സിപിഎം ആണ്. കോൺഗ്രസ് മാതൃകാപരമായ നടപടി സ്വീകരിച്ചു. സിപിഎം അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
