തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പട്ടികയില്‍ ആകെ 1,32,84,789 വോട്ടര്‍മാരുണ്ട്. 70,32,444 സ്ത്രീകളും, 62,51,219 പുരുഷന്മാരും, 126 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പട്ടികയില്‍ ഉള്‍പ്പെടുന്നു. 456 പ്രവാസി വോട്ടര്‍മാരുണ്ട്. ആകെ 3,66,30 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.