തിരുവനന്തപുരം: തദ്ദേശ തെരഞ്ഞുപ്പ് നടക്കുന്ന ഏഴുജില്ലകളില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുടുമ്പോൾ 20 ശതമാനം പോളിങ്. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്. രാവിലെ ഏഴുമണി മുതലാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വോട്ടടുപ്പ് നടക്കുന്നത്.

രാവിലെ പത്തുമണിയോടെ തിരുവനന്തപുരത്ത്-19.47 ശതമാനവും കൊല്ലത്ത് 21.35 ശതമാനവും പത്തനം തിട്ടയിൽ 20.97 ശതമാനം,ആലപ്പുഴയിൽ 22.5 ശതമാനം, കോട്ടയം 21.13 ശതമാനം, ഇടുക്കി 19.65 ശതമാനം, എറണാകുളം 22.37 ശതമാനവുമാണ് പോളിങ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും എംഎ ബേബി പറഞ്ഞു.തദ്ദേശ തെരഞെടുപ്പിൽ പൊതുവെ മികച്ച മുന്നേറ്റം ഇടതനുകൂലമായി ഉണ്ടാകാറുണ്ട്. അത് തന്നെ ഇത്തവണയും പ്രതീക്ഷിക്കുകയാണ്.പൊതു രാഷ്ട്രീയ സ്ഥിതി ചർച്ചയാകും. വർഗീയതക്കെതിരെ ജനവിധിയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള ചർച്ചയാകും.ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ അഭിമാനമുണ്ട്.