ജൂബൈൽ : കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം, പരവൂർ, കുറുമണ്ടൽ സ്വദേശി തൊടിയിൽ വീട്ടിൽ മനോജ് ബാലൻ(33) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാളുടെ മൃതദേഹം താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ ശനിയാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു.