അഹമ്മദാബാദ് : സൗദി അറേബ്യയിലെ മദീനയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബു ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. സർദാർ വല്ലഭ് ഭായ് പട്ടേൽ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയ വിമാനം പൊലീസെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.