ശബരിമല : തീർഥാടകർക്കു മല കയറുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നടത്തം ഉൾപ്പെടെയുള്ള ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ഫലപ്രദമാകുമെന്നു ആരോഗ്യവകുപ്പ്. മലകയറുന്ന വേളയിൽ ക്ഷീണം അനുഭവപ്പെട്ടാൽ സാവധാനം വിശ്രമം എടുത്തശേഷം മാത്രം യാത്ര തുടരുക. ആവശ്യമെങ്കിൽ വഴിയിൽ സജ്ജീകരിച്ചിട്ടുള്ള മെഡിക്കൽ യൂണിറ്റുകളിലെ ഓക്സിജൻ സിലിൻഡർ സേവനം പ്രയോജനപ്പെടുത്തണം. മലകയറ്റത്തിന് മുൻപ് ലഘുഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. മല കയറുന്നതിനു മുൻപ് എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ, പമ്പയിൽ നിന്നു തന്നെ ചികിത്സ നേടണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്. യാത്രയിൽ മരുന്ന് കുറിപ്പടികൾ കൈവശം കരുതുകയും വേണം. സ്വയം ചികിത്സ പൂർണമായും ഒഴിവാക്കണം.
AUTO NEWS, BREAKING NEWS, BREAKING NEWS, KERALA NEWS, LATEST NEWS, LOCAL NEWS, MAIN NEWS, PATHANAMTHITTA NEWS, shabarimala, TRAVEL NEWS
“മലകയറ്റത്തിനിടെ ക്ഷീണിച്ചാൽ വിശ്രമിക്കണം ; ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ വേണം നടത്തം, ലഘുവ്യായാമങ്ങൾ”
