കഴിഞ്ഞ ദിവസമാണ് ജില്ലാ ജയിലിലെ തടവുകാരനായ അൻവിത്തിനെ കാണാൻ ആഷിഖ് ജയിലിലെത്തിയത്
മംഗളൂരു: വിചാരണത്തടവുകാരന് എംഡിഎംഎ എത്തിച്ച സുഹൃത്ത് അറസ്റ്റിൽ. തടവുകാരനെ കാണാൻ ജയിലിലെത്തിയ സുഹൃത്ത് ടൂത്ത് പേസ്റ്റ് ട്യൂബിനുള്ളിലാണ് എംഡിഎംഎ എത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് ജില്ലാ ജയിലിലെ തടവുകാരനായ അൻവിത്തിനെ കാണാൻ ആഷിഖ് ജയിലിലെത്തിയത്. സന്ദർശകനായ ഉർവ സ്റ്റോർ സ്വദേശി ആഷിഖിനെ (29) മംഗളൂരു ജില്ലാ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിനു കൈമാറി.
കഴിഞ്ഞ ദിവസമാണ് ജില്ലാ ജയിലിലെ തടവുകാരനായ അൻവിത്തിനെ കാണാൻ ആഷിഖ് ജയിലിലെത്തിയത്. ബിസ്‌കറ്റ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷുമായാണ് ആഷിഖ് എത്തിയത്. സാധനങ്ങൾ ഓരോന്നായി പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടൂത്ത് പേസ്റ്റ് ട്യൂബ് ഞെക്കിനോക്കിയപ്പോൾ സംശയം തോന്നി.
