ഇന്ത്യയുടെ ആയുധപ്പുരയുടെ ബലം ദിനം പ്രതി ശക്തമാകുകയാണ്, വരും ദിവസങ്ങളിൽ തന്നെ പാകിസ്താനെ വിറപ്പിച്ച റഷ്യയുടെ എസ് 400 മിസൈലുകൾ ഇന്ത്യയുടെ ആയുധപ്പുരയിലേക്ക് എത്തുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഓപ്പറേഷൻ സിന്ദൂരിൽ ചിലവഴിച്ച മിസൈലുകൾക്ക് പകരമായിട്ടാണ് ഇപ്പോൾ 300 മിസൈലുകൾ കൂടെ ഇന്ത്യക്ക് നൽകാൻ റഷ്യ ഉറങ്ങുന്നത്. റഷ്യയുമായി പതിനായിരം കോടി രൂപയുടെ സുപ്രധാന പ്രതിരോധ കരാറിൽ ഇന്ത്യ ഉപ്പുവെച്ചു എന്നതാണ് വിലയിരുത്തുന്നത്.

ഈ പ്രതിരോധ കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘദൂര, ഹ്രസ്വദൂര ഉപരിതല-വ്യോമ മിസൈലുകളുടെ സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും പരിഗണനയിലുണ്ട്. സിഎൻസിയുടെയും സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയുടെയും അംഗീകാരം ലഭിച്ചാൽ ഈ സാമ്പത്തിക വർഷം ഈ മിസൈലുകളുടെ സംഭരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ ഇതിനകം വാങ്ങലിന് അംഗീകാരം നൽകിയിട്ടുണ്ട്.

വ്യോമ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി റഷ്യയിൽ നിന്ന് അഞ്ച് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൂടി വാങ്ങുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ട്. ഡ്രോണുകൾ പോലുള്ള ഭീഷണികൾക്കെതിരെ ഫലപ്രദമാകുന്ന റഷ്യൻ പാന്റൈസർ മിസൈൽ സംവിധാനവും ഇന്ത്യൻ സൈന്യം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.എസ്-400, പാന്റൈസർ സംവിധാനങ്ങൾ സംയോജിപ്പിക്കുന്നത് അതിർത്തി കടന്നുള്ള വ്യോമാക്രമണങ്ങളെ തടയാൻ കഴിവുള്ള ഒരു ശക്തമായ ഇരട്ട പ്രതിരോധ സംവിധാനം സൃഷ്ടിക്കാൻ സഹായിക്കും. ഈ രണ്ട് വാങ്ങലുകളും നിലവിൽ പരിഗണനയിലാണ്, ഉടൻ തന്നെ ഒരു തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂറിലും പിന്നീട് നാലു ദിവസം നീണ്ടുനിന്ന സംഘർഷത്തിലും ഇന്ത്യൻ വ്യോമസേനയ്‌ക്ക് നിർണായകമായത് എസ്-400ന്റെ സാന്നിധ്യമാണ്. സംഘർഷത്തിനിടെ ആറോളം പാകിസ്താൻ യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവും സേന തകർത്തത് എസ്-400 ഉപയോഗിച്ചായിരുന്നു