തിരുവനന്തപുരം : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
വർക്കല തുമ്പോട് സ്വദേശിയായ ബിനു (26) ആണ് അറസ്റ്റിലായത്.
കുട്ടിയെ ഗോവയിലേക്ക് കൊണ്ടുപോയി ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് കേസ്. നവംബർ 18-ന് വിനോദയാത്രയുടെ പേരിൽ ഇയാൾ കുട്ടിയുമായി ഒളിച്ചോടിയിരുന്നു. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ എറണാകുളത്ത് നിന്നാണ് പ്രതി പിടിയിലായത്. മധുരയിലും ഗോവയിലും വെച്ച് ഇയാൾ കുട്ടിയെ ചൂഷണം ചെയ്തതായി പോലീസ് അറിയിച്ചു.
