കോന്നി: കോന്നി കുളത്തിങ്കലിൽ തെരുവ് നായ ആക്രമണം. വീട്ടിൽ കയറിയ തെരുവ് നായ യുവാവിനെയും വളർത്ത് മൃഗങ്ങളെയും ആക്രമിച്ചു. തടത്തിൽ പുത്തൻവീട്ടിൽ അനീഷിനെയും സമീപത്തെ രണ്ട് ആടിനെയുമാണ് തെരുവ് നായ ആക്രമിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

പരിക്കേറ്റ അനീഷ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വളർത്തു മൃഗങ്ങളും നിരീക്ഷണത്തിലാണ്. രാവിലെയും പ്രദേശത്ത് മൂന്ന് പേരെ തെരുവ് നായ കടിച്ചിരുന്നു. മൃഗ ഡോക്ടറെ വിളിച്ചിട്ട് എത്താത്തതിലും പ്രതിഷേധം ശക്തമാണ്.