തിരുവനന്തപുരം: ആദ്യകാല കോൺഗ്രസ് നേതാവ് കല്ലറ സരസമ്മ(83) അന്തരിച്ചു. ജനംടിവി മാനേജിംഗ് ഡയറക്ടറും ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാനുമായ ഡോ. ചെങ്കൽ എസ് രാജശേഖരൻ നായരുടെ ഭാര്യാമാതാവാണ്.
പ്രശസ്ത നടിമാരായ രാധ, അംബിക എന്നിവരുടെ അമ്മയാണ്. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം കല്ലറയിലെ വീട്ടുവളപ്പിൽ നടക്കും.
