ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു. ഇന്ന് രാവിലെ ആണ് (26-10-2025) 140.10 അടിയായി ജലനിരപ്പ് ഉയർന്നത്. ഇതോടെ, കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്നാട്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പാണ് ആദ്യ മുന്നറിയിപ്പ് കേരളത്തിന് നൽകിയത്.

തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തു. പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂൾ കർവ് പരിധി. മഴ കുറഞ്ഞതിനാൽ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.