വയനാട്: കണിയാമ്പറ്റയിൽ വൃദ്ധ ദമ്പതികളെ ക്രൂരമായി മർദിച്ച് അയൽവാസി. കേസെടുത്ത് പൊലീസ്. കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അയൽവാസിയായ തോമസ് വൈദ്യർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇവരുടെ വീട്ടിലെ കോഴി അയൽവാസിയുടെ പുരയിടത്തിൽ കയറിയെന്നാരോപിച്ചായിരുന്നു ആക്രമണം. വൃദ്ധ ദമ്പതികളെ ഇരുമ്പുവടി ഉപയോഗിച്ചാണ് അയൽവാസി ആക്രമിച്ചത്. ആക്രമണത്തിൽ ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു.
