ബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡൻറ് എ. പത്മകുമാറിനെതിരെ പുതിയ ആരോപണങ്ങൾ ഉയരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ പൂർണ്ണ സ്വാതന്ത്ര്യവും അന്യായമായി നൽകിയ പ്രത്യേക പരിഗണനയും സംബന്ധിച്ചാണ് ദേവസ്വം ജീവനക്കാർ മൊഴി നൽകിയിരിക്കുന്നത്.

പ്രസിഡന്റിന് അനുവദിച്ചിരുന്ന വിഐപി മുറി പോലും പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നതായി മൊഴികളിൽ വ്യക്തമാകുന്നു. ഇതോടൊപ്പം പൂജാ ബുക്കിംഗിലും അവർക്കു പ്രത്യേക പരിഗണന ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

സന്നിധാനത്തിലെ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം ഇന്ന് നടത്തും.

തുടർന്ന്, കേസിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എഫ്ഐആർ, മൊഴികൾ അടക്കമുള്ള രേഖകളുടെ പകർപ്പുകൾ തേടിയ EDയുടെ അപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഇഡി ഹൈക്കോടതിയോട് അറിയിച്ചു.