ദ്യവും മറ്റു ലഹരിപദാർത്ഥങ്ങളുമായുള്ള ട്രെയിൻ യാത്ര ഇന്ത്യൻ റെയിൽവേ കർശനമായി തന്നെ നിരോധിച്ചിട്ടുണ്ട്. യാത്രയിൽ മദ്യക്കുപ്പി കയ്യിൽ കരുതുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു. ഉത്​സവ സീസണുകളിലും ആഘോഷാവസരങ്ങളിലും തിരക്കധികമുള്ള സമയങ്ങളിൽ മദ്യപിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത് ഒട്ടുംതന്നെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല എന്നുമാത്രമല്ല, മദ്യപിച്ചു യാത്രചെയ്യുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്യാറുണ്ട് ഇന്ത്യൻ റെയിൽവേ.