മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ സഞ്ജു സാംസൺ– രവീന്ദ്ര ജഡേജ ‘സ്വാപ് ഡീലിൽ’ സാം കറന്‍ ടീം മാറാനുള്ള സാധ്യത മങ്ങുന്നു. സഞ്ജു സാംസണിനു പകരം രവീന്ദ്ര ജഡേജയെയും ഇംഗ്ലിഷ് താരം സാം കറനെയും രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാം കറനെ നിലവിലെ സാഹചര്യത്തിൽ രാജസ്ഥാന് ടീമിലെടുക്കാൻ പറ്റില്ല. സഞ്ജു– ജഡേജ കൈമാറ്റം ഏറക്കുറെ പൂർണമായെങ്കിലും, സഞ്ജുവിനു പകരം ജഡേജയ്ക്കൊപ്പം ഏതു താരത്തെ കൈമാറും എന്നതിലാണു ചർച്ചകൾ തുടരുന്നത്.