അബുദാബി ∙ ഹൈപ്പർ മാർക്കറ്റുകളുടെ നവീകരണം, ഉപഭോക്താക്കളുടെ മികച്ച പിന്തുണ, ഇ കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ മികവ് എന്നിവയിലൂടെ ഉയർന്ന ലാഭവർധനവുമായി ലുലു റീട്ടെയ്ൽ. മൂന്ന് സാമ്പത്തിക പാദങ്ങളിലുമായി 7.5 ശതമാനമാണ് ലാഭവർധന.

മൊത്തം 1447 കോടി രൂപയുടെ ലാഭം ലുലു റീ‌ട്ടെയ്ൽ നേടി. 16,806 കോടി രൂപയുടെ വരുമാനം മൂന്നാം സാമ്പത്തിക പാദത്തിൽ ലഭിച്ചു. 9 മാസത്തിനിടെ 53,220 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. എബിറ്റ്ഡ മാർജിൻ 5301 കോടി രൂപയായി (59.8 കോടി ഡോളർ) ഉയർന്നു. ജിസിസിയിലെ ലുലു സ്റ്റോറുകളിലും ഓൺലൈനിലും മികച്ച വിൽപന വളർച്ചയാണുള്ളത്.