ഇപി ജയരാജന്റെ പുസ്തകത്തെക്കുറിച്ച് കേട്ടപ്പോള്‍ താന്‍ ഉള്ളിന്റെ ഉള്ളില്‍ ചിരിക്കുകയായിരുന്നു, കള്ളന്റെ ആത്മകഥ എന്നാണ് അതിന് പേരിടേണ്ടത്,. ഇ.പി.ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുതിര്‍ന്ന സിപിഎം നേതാവ് തന്റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രനെതിരെ ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു.

ശോഭാ സുരേന്ദ്രന്‍ തന്റെ മകനെ ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമം നടത്തിയെന്നായിരുന്നു ആത്മകഥയില്‍ ഇ പി പറഞ്ഞത്. ഒരു കാര്യം ചെയ്യുമ്പോള്‍ തന്റേടം വേണമെന്നും, ജീവിതത്തില്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ ആലോചിച്ചതിനു ശേഷം ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണം എന്നും ശോഭ പറഞ്ഞു.

ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്.