തിരുവനന്തപുരം : ശബരിമല തീർത്ഥാടന കാലം ആരംഭിക്കാറായതോടെ നവീകരണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനങ്ങളും വന്നു തുടങ്ങുന്നു. നവംബർ 17 -ന് വൃശ്ചികമാസം ആരംഭിക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനകാലം ആരംഭിക്കുകയാണ്. ഇതിനു മുമ്പ് സംസ്ഥാനത്തെ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം എത്തിക്കഴിഞ്ഞു.
ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന സംസ്ഥാനത്തെ വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായാണ് വിവരം. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
