”Created by chat gpt”
പത്തനംതിട്ട: പണംവാങ്ങിയ ശേഷം ആളുകളുടെ സ്വകാര്യഫോണ്‍വിളി രേഖകളും ലൊക്കേഷന്‍ വിവരങ്ങളും ചോര്‍ത്തിനല്‍കിയിരുന്ന ഹാക്കറെ പത്തനംതിട്ട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ കോട്ടമുകള്‍ സ്വദേശി ജോയല്‍ വി. ജോസ് (23) ആണ് പിടിയിൽ ആയത്. ഒട്ടേറെ പേര്‍ക്ക് ഇയാള്‍ ഫോണ്‍വിവരങ്ങള്‍ നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തി.
സ്വകാര്യ ഫോണുകളിലെ വിവരങ്ങള്‍ മാത്രമാണോ ചോര്‍ത്തിയതെന്നും സുരക്ഷാവിവരങ്ങള്‍ വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നുമറിയാന്‍ പ്രതിയെ വിശദമായി ചോദ്യംചെയ്യുകയാണ്.
രാഷ്ട്രപതി കഴിഞ്ഞ ദിവസം ജില്ലയില്‍ വന്ന് മടങ്ങിയിരുന്നതിനാല്‍ പോലീസ് ഗൗരവമായി ഇതിനെ കാണുന്നുണ്ട്. പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശദമായ പരിശോധനകള്‍ക്കായി അയച്ചു. ജില്ലാ പോലീസ് മേധാവി നേരിട്ടാണ് കേസ് കൈകാര്യം ചെയ്യുന്നത്.
