ഇപ്പോൾ ഡൽഹിയിലെ അന്തരീക്ഷ താപനില 19° സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതിനൊപ്പം കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം കൂടാൻ കാരണമാകുന്നു.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഇപ്പോൾ തണുപ്പുകാലം കൂടി ആരംഭിച്ചതോടെ ഡൽഹിയിലെ വായു മലിനീകരണം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. മൊത്തത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) 382 എന്ന നിലയിലാണ് നിലവിൽ ഉള്ളത്. ഇത് ‘വളരെ മോശം’ (Very Poor) എന്ന വിഭാഗത്തിന്റെ ഉയർന്ന പരിധിയാണ്. ഇപ്പോൾ ഡൽഹിയിലെ അന്തരീക്ഷ താപനില 19° സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതിനൊപ്പം കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം കൂടാൻ കാരണമാകുന്നു.
മിക്ക പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം 400-ന് മുകളിൽ തന്നെയാണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ, എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ (CAQM) നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാന്റെ (GRAP) രണ്ടാം ഘട്ടം ഉടൻ തന്നെ മൂന്നാം ഘട്ടത്തിലേക്ക് (Stage-III) കടക്കാൻ സാധ്യതയുണ്ട്.
അനന്ദ് വിഹാർ, അശോക് വിഹാർ, ബവാന, ചാന്ദ്നി ചൗക്ക്, ദ്വാരക സെക്ടർ-8, ജഹാംഗീർപുരി, നെഹ്റു നഗർ, മുണ്ടക, പഞ്ചാബി ബാഗ്, രോഹിണി, സിരിഫോർട്ട്, വിവേക് വിഹാർ, വസീർപൂർ തുടങ്ങിയ സ്ഥലങ്ങളിൽ വായുവിന്റെ ഗുണനിലവാരം അപകടകരമായ രീതിയിലാണ് ഉള്ളത്.
