ചിറ്റാർ∙ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്കു കഠിനതടവും പിഴയും. ചിറ്റാർ പന്നിയാർ കോളനിയിൽ ചിറ്റേഴത്തു വീട്ടിൽ ആനന്ദരാജിനാണു (34) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ ജഡ്ജി ടി. മഞ്ജിത് 9 വർഷവും 6 മാസവും കഠിന തടവും 66,000 രൂപ പിഴയും വിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് സ്കൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി.പത്തനംതിട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സഞ്ജു ജോസഫ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ പത്തനംതിട്ട പൊലീസ് സബ് ഇൻസ്പെക്ടർ ആർ വിഷ്ണുവാണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്.
BREAKING NEWS, BREAKING NEWS, KERALA NEWS, LATEST NEWS, TOP NEWS, VIRAL NEWS
“യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് തടവും പിഴയും”
