ഇസ്ലാമാബാദ്: ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയെ പാകിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതൻ വെടിവച്ച് കൊലപ്പെടുത്തി. ലഷ്കർ കമാൻഡർ ഷെയ്ഖ് മോയിസ് മുജാഹിദ് എന്നാണ് കൊല്ലപ്പെട്ട ഭീകരന്റെ പേര്. കസൂർ നഗരത്തിലെ തന്റെ വീടിന് മുന്നിൽ വച്ചാണ് അജ്ഞാതൻ ഷെയ്ഖ് മോയിസിനെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ മോയിസിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

റിപ്പോർട്ടുകൾ പ്രകാരം, ഷെയ്ഖ് മോയിസ് ഹാഫിസ് സയീദിന്റെ അടുത്ത വിശ്വസ്തനായിരുന്നു, കൂടാതെ ലഷ്കർ-ഇ-തൊയ്ബയുടെ പ്രമുഖ കമാൻഡറുമാണ്. ഓപ്പറേഷൻ ‘സിന്ദൂർ’ കഴിഞ്ഞ് ഹാഫിസ് സയീദിനെ പാക് സൈന്യത്തിന്റെ സംരക്ഷണത്തിലാണ് പാർപ്പിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.