പെൺകുട്ടിയും നാല് ആൺസു​ഹൃത്തുക്കളും ചേർന്ന് മാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ സാരി ഉപയോഗിച്ച് മൃതദേഹം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയതായും പൊലീസ് പറഞ്ഞു.

created by chat gpt.

കർണാടക: ദക്ഷിണ ബെ​ഗളൂരു ഉത്തപഹള്ളിയിൽ മകൾ അമ്മയെ കൊന്നു സാരിയിൽ കെട്ടിത്തൂക്കി. പതിനേഴ് വയസുള്ള പെൺകുട്ടിയും ആൺസുഹൃത്തുക്കളും ചേർന്നാണ് കൊല നടത്തിയത്. സുബ്രഹ്മണ്യപുരയ്ക്കടുത്തുള്ള ഉത്തരഹള്ളിയിൽ താമസിക്കുന്ന നേത്രാവതിയാണ് (34) മരിച്ചത്.

വീട്ടിൽ അനാവശ്യമായുള്ള സുഹൃത്തുക്കളുടെ സന്ദർശനം എതിർത്തതാണ് കൊലപാതകത്തിന് കാരണം. പെൺകുട്ടിയും നാല് ആൺസു​ഹൃത്തുക്കളും യുവതിയെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ സാരി ഉപയോഗിച്ച് മൃതദേഹം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയതായും പൊലീസ് പറഞ്ഞു.

കൊലപാതകശേഷം പെൺകുട്ടി വീട് പൂട്ടി മുത്തശ്ശിയുടെ വീട്ടിലേക്ക് മാറി താമസിച്ചു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.

നേത്രാവതിയുടെ മൂത്ത സഹോദരി അനിത നൽകിയ പരാതിയെത്തുടർന്ന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103 പ്രകാരം കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്-വെസ്റ്റ്) അറിയിച്ചു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത് പ്രായപൂർത്തിയാകാത്ത അഞ്ച് പേരാണെന്ന് കണ്ടെത്തി.

ഭർത്താവുമായി വേർപിരിഞ്ഞ് ഉത്തരഹള്ളിയിലെ സർക്കിൾ മാരാമ ടെമ്പിൾ റോഡിന് സമീപമുള്ള ആറാം മെയിൻ റോഡിലാണ് നേത്രാവതി താമസിച്ചിരുന്നത്. ലോൺ റിക്കവറി കമ്പനിയിൽ ടെലികോളറായി ജോലി ചെയ്യുകയായിരുന്നു.