താൻ ഒരു സുന്ദരനാണ് എത്ര പെൺകുട്ടികൾ തന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നറിയാമോ എന്ന് അയാൾ തന്നോട് ചോദിച്ചു. ഇതിനിടെയിൽ അയാൾ തന്നെ കെട്ടിപ്പിക്കാൻ ശ്രമിച്ചു. ആ സമയം റൂം ബോയി കോളിങ് ബെല്ല് അടിച്ചുവെന്നാണ് നടി പറയുന്നത്.

നടന്‍ അജ്മല്‍ അമീറിനെതിരേ ​ഗുരുതര ആരോപണം ഉന്നയിച്ച് തമിഴ് നടി . ഓഡിഷനെന്ന പേരിൽ ​വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഭാ​ഗ്യം കൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും നടി പറയുന്നു. തമിഴ് യുട്യൂബ് ചാനലായ ‘ട്രെൻഡ് ടോക്സി’ന് നൽകിയ അഭിമുഖത്തലായാരുന്നു നടിയുടെ തുറന്നുപറച്ചിൽ. ഇതിനു മുൻപും നടനെതിരെ തുറന്നുപറഞ്ഞിരുന്നു

താനാകും ഒരുപക്ഷേ അജ്മൽ അമീറിനെതിരെ ആദ്യം രംഗത്തുവന്നത് എന്നാണ് നടി പറയുന്നത്. മുൻപ് തന്റെ സുഹൃത്തിന് നൽകിയ ഇൻസ്റ്റഗ്രാം ഇന്റർവ്യൂവിലാണ് ‍താൻ അജ്മൽ അമീറിനെതിരെ രം​ഗത്ത് എത്തിയതെന്നും നടി പറയുന്നു .2018-ൽ ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയിലാണ് ചെന്നൈയിലെ മാളില്‍വെച്ച് അജ്മല്‍ അമീറിനെ താൻ ആദ്യമായി കണ്ടത്. തനിക്ക് മുൻപ് നടനെ പരിചയമില്ലായിരുന്നുവെന്നും കൂടെയുണ്ടായിരുന്ന സുഹൃത്താണ് പരിചയപ്പെടുത്തി തന്നത് എന്നാണ് നടി പറയുന്നത്.

ഇവിടെ വച്ച് തന്നെ അജ്മൽ തന്റെ അടുത്തേക്ക് വന്ന് സിനിമയിൽ അഭിനയിക്കുന്ന ആളല്ലേ, തന്റെ അടുത്ത ചിത്രത്തിലേക്ക് ഒരു നായികയെ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു. അന്ന് തങ്ങൾ നമ്പർ ഷെയൽ ചെയ്തെന്നും പിന്നീട് വാട്‌സാപ്പില്‍ മെസേജ് അയക്കുകയും ഫോട്ടോ ഷെയര്‍ ചെയ്യുകയുംചെയ്തുവെന്നും നടി പറഞ്ഞു.

പിന്നീട് ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞ് അജ്മൽ തന്നെ വിളിച്ചു. എന്നാൽ തനിക്ക് അടുത്ത ദിവസം ഡെൻമാർക്കിലേക്ക് പോകുന്നതിനാൽ വരാൻ കഴിയില്ലെന്ന് അറിയിച്ചു. ഇതോടെ അപ്പോൾ തന്നെ വരാൻ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് ഓഡിഷനും തീരുമാനവുമൊക്കെ എങ്ങനെ നടക്കും എന്ന് ‍ഞാൻ അജ്മലിനോട് ചോദിച്ചു. അതൊന്നും കുഴപ്പമില്ല. ഇവിടം വരെ വന്നിട്ടുപോയാൽ ബാക്കി കാര്യങ്ങൾ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. സിനിമ തുടങ്ങാൻ സമയമെടുക്കുമെന്നും പറഞ്ഞു.

ഇതോടെ താൻ ഓഡിഷന് പോകാമെന്ന് തീരുമാനിച്ചുവെന്നും പൊതുവെ തനിക്കൊപ്പം സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടാകാറുണ്ട്. എന്നാൽ അന്നേ ദിവസം താൻ തനിച്ചായിരുന്നു. അജ്മൽ അയച്ചുതന്ന ലോക്കേഷൻ താൻ ഗൂഗിൾ ചെയ്ത് നോക്കിയെന്നും ഇതത്ര പ്രസിദ്ധമായ ഹോട്ടലൊന്നും അല്ലല്ലോ എന്ന് താൻ ചോദിച്ചുവെന്നുമാണ് നടി പറയുന്നത്. അല്ലേന്ന് അജ്മലും പറഞ്ഞു. ആ സ്ഥലത്തെത്തിയപ്പോൾ തന്നെ തനിക്ക് പന്തികേട് തോന്നിയിരുന്നുവെന്നാണ് നടി പറയുന്നത്.

താൻ ചെന്നപ്പോൾ അജ്മൽ വാതിൽ തുറന്നു. ടീമംഗങ്ങളെ തിരക്കിയപ്പോൾ അവർ ഇപ്പോൾ പുറത്തേക്ക് പോയെന്നാണ് നടൻ പറഞ്ഞത്. എന്തേ പന്തികേട് തോന്നി. 20 മിനിറ്റിൽ താൻ മെസേജ് അയച്ചില്ലെങ്കിൽ തന്നെ വിളിക്കാൻ സുഹൃത്തിന് മെസജ് അയച്ചിട്ടു. ഇതിനിടെയിൽ നടൻ തന്റെടുത്ത് വന്നിരുന്നു. ഈ സമയം കൈ കഴുകണമെന്ന് പറഞ്ഞ് വാഷ് റൂമിലേക്ക് പോയി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിച്ചു. പുറത്തിറങ്ങിയപ്പോൾ പാട്ട് വച്ച് ഡാൻസ് ചെയ്യാമെന്ന് പറഞ്ഞു. തനിക്ക് നിങ്ങളുടെ ഉദ്ദേശ്യം മനസിലായെന്നും താൻ ഇതിനല്ല വന്നതെന്നും പറഞ്ഞു.

താൻ ഒരു സുന്ദരനാണ് എത്ര പെൺകുട്ടികൾ തന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നറിയാമോ എന്ന് അയാൾ തന്നോട് ചോദിച്ചു. ഇതിനിടെയിൽ അയാൾ തന്നെ കെട്ടിപ്പിക്കാൻ ശ്രമിച്ചു. ആ സമയം റൂം ബോയി കോളിങ് ബെല്ല് അടിച്ചു. അജ്മൽ വാതിൽ തുറന്നയുടനെ താൻ ഇറങ്ങിയോടുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്. ഭാഗ്യം കൊണ്ടാണ് അവിടെ നിന്ന് രക്ഷപെട്ടതെന്നും നടി പറഞ്ഞു. താൻ ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. പിന്നീട് ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ നിരവധി പെൺകുട്ടികൾക്ക് സമാന അനുഭവം ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്. ഈ സംഭവത്തിനു ശേഷവും അയാൾ തനിക്ക് മെസേജ് അയച്ചുവെന്നും കാണാൻ പറ്റുമോ എന്ന് ചോദിച്ചുവെന്നും നടി പറയുന്നു.