കോടിയേരി ബാലകൃഷ്ണനെ പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂവെന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍.

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂവെന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇവരുടെ ഉള്ളില്‍ എത്ര വലിയ വിഷമാണുള്ളതെന്ന് താന്‍ അതിശയിച്ചു പോയെന്നും പിന്നീടാണ് ആര്‍എസ്എസ് അല്ലെ അതിശയിക്കേണ്ടതില്ല എന്ന കാര്യം ഓര്‍മ്മ വന്നതെന്നും ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ നാടിന് മാതൃകയാകേണ്ടവരാണ്. സഹജീവി സ്‌നേഹം ഉണ്ടാവേണ്ടവരാണ്. ഇങ്ങനെയുള്ള കൊടിയ വിഷങ്ങള്‍ നാടിന് ആപത്താണെന്നും ഇത്തരക്കാരില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള ജാഗ്രത പുലര്‍ത്തണമെന്നാണ് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും ആര്യ പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും മാനുഷിക മൂല്യം ഉയര്‍ത്തിപിടിക്കണം എന്നാണ് തന്റെ രാഷ്ട്രീയം തന്നെ പഠിപ്പിച്ചതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി സാറിന്റെ മരണം സംഭവിക്കുമ്പോള്‍ ഞാന്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണ്. ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് കൊണ്ട് വന്നപ്പോള്‍ പല തവണ അടുത്തു വരെ എത്താന്‍ ശ്രമിച്ചപ്പോഴൊക്കെ തിരക്ക് കാരണം എത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇത്
കണ്ടു നിന്ന പലരും എന്റെ അവസ്ഥ കണ്ട് ആ ശ്രമം ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞു.