അബുദാബി : ജോലി ലഭിച്ച് അബുദാബിയിലേക്ക് യാത്ര തിരിച്ച രണ്ട് മലയാളി നഴ്സുമാർ വിമാനത്തിലും ജീവന്റെ കാവൽക്കാരായി. വിമാനയാത്രയിൽ ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനെയാണ് ഇരുവരുടെയും സമയോചിത ഇടപെടൽ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. ഈ മാസം 13നായിരുന്നു സംഭവം.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ 3എൽ 128 വിമാനത്തിൽ കയറിയ യുവ നഴ്സുമാരായ വയനാട്ടുകാരൻ അഭിജിത് ജീൻസിന്റെയും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസന്റെയും മനസ്സ് നിറയെ യുഎഇയിലെ പുതിയ തുടക്കത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളുമായിരുന്നു. ആദ്യമായി രാജ്യാന്തര വിമാനയാത്ര നടത്തുന്നതിന്റെ ആശങ്കങ്ങളും ഇരുവർക്കുമുണ്ടായിരുന്നു.