ഇടുക്കി : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. അടിമാലിക്ക് പിന്നാലെ പള്ളിവാസലിലാണ് മണ്ണിടിഞ്ഞത്. പള്ളിവാസൽ മൂലക്കടയിലാണ് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ഭാഗത്തേക്ക് പതിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നതെന്നാണ് വിവരം.
പാതയിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. കൂടുതൽ മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ട്.
ACCIDENT, BREAKING NEWS, IDUKKI NEWS, KOCHI, LATEST NEWS, THIRUVANANTHAPURAM NEWS
“കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ! വൻ ദുരന്തം ഒഴിവായി…”
