ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്
വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലെ തര്‍ക്കങ്ങളില്‍ മഞ്ഞുരുകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിന് രൂപരേഖയായി. ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാന്‍ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലി. തര്‍ക്കവിഷയങ്ങളില്‍ യുഎസും ചൈനയും തമ്മില്‍ പ്രാഥമിക ധാരണയായെന്നാണ് ലി പറഞ്ഞത്. കരാറിന് വഴിയൊരുങ്ങിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു.
ഈ ആഴ്ച അവസാനം ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ചൈന യുഎസില്‍ നിന്ന് സോയാബീന്‍ വാങ്ങുന്നത് പുനരാരംഭിക്കുമെന്നും വിവരമുണ്ട്.ചൈനയ്ക്കു മേല്‍ യുഎസ് ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാകുമെന്നും യുഎസില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി ചൈന പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് പറഞ്ഞു.
